Welcome

കേരളത്തിന്റെ മഹാനായ കലാകാരൻ, വിശേഷണങ്ങളിലൊതുങ്ങാത്ത, പി ജെ ആന്റണിയുടെ സ്മരണ നിലനിർത്താനും പുതു തലമുറയെ നാടക പ്രവർത്തനങ്ങളിലേക്ക് നയിക്കാനും പ്രവർത്തിക്കുന്ന സാംസ്കാരിക സ്ഥാപനമാണു പി ജെ ആന്റണി മെമ്മോറിയൽ ഫൗണ്ടേഷൻ, എറണാകുളം. ഫൗണ്ടേഷൻ സ്വന്തം ഫണ്ട് ഉപയോഗിച്ച് നല്ല രീതിയിൽ പ്രവർത്തിച്ച് പോന്നിട്ടുണ്ട്. പി ജെ ആന്റണി ദിനം സമുചിതമായി ആചരിക്കൽ, പി ജെ ആന്റണിയുടെ പേരിലുള്ള അവാർഡ്, സിനിമാ ഫെസ്റ്റിവൽ, പുസ്തക ചർച്ച തുടങ്ങിയ പരിപാടികൾ ഫൗണ്ടേഷൻ നടത്തിപ്പോരുന്നു. ഇന്ന് ഏതാണ്ട് നിർജീവമായിക്കഴിഞ്ഞിരിക്കുന്ന കേരളത്തിലെ ജനകീയ നാടക വേദികൾക്ക് ഒരു പ്രോത്സാഹനം ആയിരിക്കും ഈ പരിപാടി. ചിലവു കുറഞ്ഞതും ഉന്നത കലാമൂല്യം ഉള്ളതുമായ തെരുവ് നാടകങ്ങൾ കൂടുതൽ സൃഷ്ടിക്കപ്പെടുവാൻ ഈ ഉദ്യമം സഹായിക്കുന്നു. എറണാകുളത്തിന്റെ ഗ്രാമീണ മേഖലയിലെ കലാപ്രവർത്തനങ്ങൾക്ക് ഒരു പുതിയ മാനം നൽകാൻ ഈ പദ്ധതി ഉപകരിക്കുന്നു.

പി.ജെ. ആന്റണി മെമ്മോറിയൽ ഫൗണ്ടേഷൻ രൂപംകൊണ്ടിട്ട് 23 വർഷങ്ങൾ കഴിഞ്ഞു. ആന്റണിയുടെ – ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും – ചേർന്ന ഈ കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതും കേരള സംഗീത നാടക അക്കാദമിയുടെ രജിസ്ട്രേഷനുള്ളതുമാണ്.കൊച്ചി കേന്ദ്രമായി കലാസാംസ്കാരിക രംഗത്ത് നിരന്തരം പ്രവർത്തിച്ചുവരുന്ന ഫൗണ്ടേഷൻ, ആന്റണിയുടെ ഓർമ്മകൾ കാത്തുസൂക്ഷിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടിയും നിലകൊള്ളുകയാണ്. ഫൗണ്ടേഷൻ മുൻകൈയെടുത്ത് സാഹിത്യ പ്രവർത്തക സഹകരണ സംഘവുമായി ചേർന്നുകൊണ്ട് പ്രസിദ്ധീകരിച്ച “പി.ജെ. ആന്റണിയുടെ സമ്പൂർണ്ണ കൃതികൾ’ കേരളത്തിന്റെ നാടക സാഹിത്യ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.

Gallery

About Us

Read More